Ind disable ബ്ലോഗര്‍ സൂത്രം മെനു ബാര്‍

30 August 2010

ഭാഗ്യപരീക്ഷണം


ഇന്ന് കേരളത്തിൽ നടക്കുന്ന ആഡംഭരപൂർണ്ണമായ ആഘോഷം കല്യാണം തന്നെ. ദിവസം കഴിയുന്തോറും അതിന്റെ ആഡംഭരം കൂടുന്നതല്ലാതെ കുറയുന്നില്ല. തങ്ങളുടെ ആസ്തിയും അഹങ്കാരവും സ്വർണ്ണത്തിൽ കൂടിയും അല്ലാതെയും പ്രകടിപ്പിക്കുന്ന ഒരു ചടങ്ങ് തന്നെ, ഈ കല്യാണ ആഘോഷം.
കഴിഞ്ഞ കാലഘട്ടത്തിൽ നിന്ന് കല്യാണത്തിന്‌ എന്താണ്‌ കുറവു് വന്നിരിക്കുന്നതു് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കല്യാണത്തലേന്ന് “നാളെ വിവാഹിതർ ആകുന്നു” എന്ന് പറഞ്ഞ് പത്രത്തിൽ കൊടുക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോ ചേർത്ത് ഉള്ള പരസ്യത്തിന്‌ വലിയ ഒരു ഇടിവു തന്നെ സംഭവിച്ചിരിക്കുന്നു. പണ്ട് എണ്ണിയാൽ ഒടുങ്ങാത്ത അത്ര പരസ്യം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണാൻ പറ്റാത്ത അത്രെയും ആയിട്ടു് അതു് ചുരുങ്ങിയിരിക്കുന്നു.
നിശ്ചയമായും അത് അധികചിലവിൽ എഴുതി തള്ളിയത് അല്ല. വരന്റെയും വധുവിന്റെയും വളരെ പ്രശസ്തമായ നല്ല ഭൂതകാലം അറിയാവുന്ന ആരെങ്കിലും കല്യാണം മുടക്കേണ്ട എന്ന് വെച്ചിട്ട് തന്നെ ആണ്‌ കാരണവന്മാർ അത് ഇപ്പോൾ കൊടുക്കാത്തത്.
അല്ലെങ്കിൽ, ഇത് വായിക്കുന്ന ആർക്കെങ്കിലും ധൈര്യം ഉണ്ടോ ഇങ്ങനെ ഒരു പരസ്യം കൊടുക്കാൻ.? എന്തായാലും എനിക്ക് അങ്ങനെ ഒരു ധൈര്യം ഇല്ല.. എന്തിനാ വെറുതെ ഒരു ഭാഗ്യപരീക്ഷണം...!!!

17 August 2010

പുതുവൽസരാശംസകൾ..

ഇന്ന് ചിങ്ങം ഒന്ന്.. സന്തോഷവും, സമൃദ്ദിയും, സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ..










05 August 2010

തൈലം...

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും, പുതിയ ആയുർവേദം എന്ന്. പുതിയതും പഴയതും ആയ ആയുർവേദം ഉണ്ടോ? ഉണ്ടെന്നാണ്‌ എന്റെ അറിവ്. കാരണം വർഷങ്ങൾക്ക് മുൻപ് ഇല്ലാത്ത എന്തൊക്കെ മരുന്നുകൾ ആണ്‌ ഇപ്പോൾ ആയുർവേദത്തിൽ ഉള്ളത്.
പുതിയ ആയുർവേദത്തിൽ ഉള്ള ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്നാൽ, നമ്മുടെ ആയുർവേദാചാര്യന്മാർക്ക് പോലും പിടി ഇല്ലാത്ത കുറേ തൈലങ്ങൾ ആണ്‌. മുടിക്ക് കറുപ്പ് നിറം നൾകുന്നത്, മുടിക്കു നീളം നൾകുന്നത്, വയറ്‌ കുറക്കാൻ ഉള്ളത്, വയറ്‌ കൂട്ടാൻ ഉള്ളത്, നീളം വെയ്ക്കാൻ ഉള്ളത്, അങ്ങനെ എന്തിനും ഏതിനും ഉള്ള കുറെ തൈലങ്ങൾ അല്ലേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം!!!!?
ഇതൊക്കെ ഒരു തുടക്കം മാത്രം. ശരിക്കും ഉള്ള യുദ്ധം വരാൻ ഇരിക്കുന്നതേ ഉള്ളൂ!!!

03 August 2010

കരിമരുന്ന്


ഈ കഴിഞ്ഞ ഞായർ.. ഉച്ച സമയം. തുണികഴുകൽ മഹാമഹം കാരണം ഉണ്ടായ ക്ഷീണത്താൽ ഒന്ന് മയങ്ങിയേക്കാം എന്ന് വെച്ചു. തല ചായിച്ച് കിടന്ന് സ്വപ്നവഴികൾ തേടവേ, കുംഭകർണ മയക്കത്തെ തന്നെ തോല്പ്പിക്കുന്ന എന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തി കൊണ്ട് ഒരു ഭീകര ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു കണ്ണുമിഴിച്ചു. മഴക്ക് മുൻപ് ഉള്ള ഇടി വെട്ടിയത് ആണോ!? ആവോ..!
ഉറക്കത്തിൽ എന്റെ ഹോർമോൺസ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്ത കാരണം ഞാൻ അന്വേഷണത്തിന്‌ മുതിരാതെ വീണ്ടും കട്ടിലിൽ തല ചായിച്ചു. അതാ വീണ്ടും പഴയപോലെ വേറൊന്ന്!!!ഞാൻ ഞെട്ടി എണീറ്റു. അന്തരീക്ഷത്തിൽ ആകെ ഒരു കരിമരുന്നു മണം....
മണിയടിച്ച് കൊണ്ട് ഫയർഫോർസ് എൻജിൻ പാഞ്ഞ് പോകുന്നു. എന്റെ തലയിലും ചുവപ്പ് വെളിച്ചം കറങ്ങുന്നു. അതേ!എന്തോ അപകടം സംഭവിച്ചിരിക്കുന്നു. അടുത്ത് കിടന്ന മൊബൈൽ ചിലക്കുന്നു. സ്‌ക്രീനിൽ അബുദബി ഉള്ള എന്റെ ഒരു സുഹൃത്തിന്റെ നമ്പർ. എടുത്ത് കാതിൽ വെച്ചതും എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം അവൻ എന്നോടു പറഞ്ഞ് കേൾപ്പിച്ചു. അതേ!രാജന്റെ പടക്ക പുരക്ക് തീ പിടിച്ചത് ആണ്‌. ഞാൻ technologyക്ക് ഒരു സലാം പറഞ്ഞ് കൊണ്ട് ചാടി എണീറ്റു.
സംഭവ സ്ഥലം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം ആയിരുന്നു. ആകെ പുകമയം. ആളുകൾ പാഞ്ഞ് നടക്കുന്നു, ഫയർഫോർസ് വെള്ളം ചീറ്റുന്നു, പോലീസ് വരുന്നു...
ദിവസവും വൈകുന്നേരം highwayൽ നാട്ടാരുടെ തല നോക്കാൻ നില്ക്കുന്ന എല്ലാ മഹാന്മാരും ആ കൂട്ടത്തിൽ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കാണിച്ച അവരുടെ മഹാമനസ്കത ഞാൻ നമിക്കുണ്ടെങ്കിലും, ഇങ്ങനെ ഒരു അനധികൃത പടക്കപുര ഇവിടെ പ്രവർത്തിച്ചത് ഞങ്ങൾ അറിഞ്ഞതേ ഇല്ലെല്ലോ എന്ന മട്ടിൽ ഉള്ള പ്രതികരണങ്ങളും ഏമാന്മാരിൽ നിന്ന് ഉണ്ടായി.
3മരണവും 4പേർക്ക് പരിക്കും പറ്റിയതു ആണ്‌ ഇത് വരെ ഉള്ള വിവരം.
ജനവാസകേന്ദ്രത്തിൽ ഇങ്ങനെ ഒരു പടക്കശാല പ്രവർത്തിച്ചിരുന്ന കാര്യം ഇതിന്‌ മുൻപ് പോലീസിന്‌ നാട്ടുകാർ വിവരം നല്കിയത് ആണ്‌. പക്ഷേ പണതിന്‌ മീതെ പരുന്ത്‌ മാത്രം അല്ല പോലീസും പറക്കില്ലെല്ലോ!!!!?

29 July 2010

ഗട്ടറിൽ ഉള്ള ഒരു റോഡ്


കഴിഞ്ഞ ദിവസം എനിക്ക് തലസ്ഥാന നഗരി വരെ ഒരു അത്യാവശ്യ കാര്യത്തിന് പോകേണ്ടി വന്നു. നിർഭാഗ്യവശാൽ എനിക്ക് NH-47 വഴി പോകാനും ആണ്‌ തോന്നിയത്. നമ്മുടെ ഗതാഗതമന്ത്രിയെ വിശ്വസിച്ചത് തന്നെയാണ് ഇതിലെ നിർഭാഗ്യം എന്ന് ഞാൻ സൂചിപ്പിച്ചത്...
10കുഴി അടക്കേണ്ട സമയത്ത് കുഴി എണ്ണി പഠിച്ച ലോകത്തെ ആദ്യത്ത മന്ത്രിയെ നമുക്ക് കിട്ടിയത് നമ്മുടെ ഭാഗ്യം. ഇതിന്‌ ഉള്ള ഭാഗ്യം തന്ന ദൈവത്തിനെ ഞാൻ കൈകൂപ്പി തൊഴുന്നു.
യാത്ര തുടങ്ങിയത് ഹരിപ്പാട് നിന്ന്. ഓച്ചിറ വരെ വലിയ കുഴപ്പം ഇല്ലായിരുന്നു. കൊല്ലം ജില്ലയിൽ കടന്നതും ഒരു ഭൂമി കുലുക്കം വന്ന പോലെ വണ്ടി കിടന്ന് ഉലയാൻ തുടങ്ങി. ഞാൻ സൂക്ഷിച്ച് ഒന്ന് നൊക്കി. ഏയ്! വഴി ഒന്നും തെറ്റിയിട്ടില്ല. നമ്മുടെ അഭിമാനമായ നാഷണൽ ഹൈവെ തന്നെ. പക്ഷെ ആ നീണ്ട് നിവർന്ന് കിടക്കുന്ന റോഡ് കണ്ടപ്പോൾ നല്ല പരിചയം. അതെ! ഭ്രമരം എന്ന പടത്തിൽ മോഹൻലാൽ തന്റെ സുഹൃത്തുക്കളെ തന്റെ വീട് കാണിക്കാൻ കൊണ്ട് പോകുന്ന വഴി ഇല്ലേ? അതിന്റെ സഹോദരൻ തന്നെ ഈ റോഡ്!!!
പുറകിൽ ഇരുന്ന് എന്റെ ബോംബെക്കാരൻ uncle പിറുപിറുക്കുന്നുണ്ട്. ഇവിടെ smart city അല്ല, വേറെ ഒരു city ആണ്‌ വരേണ്ടത് എന്ന് പറയുന്നത് കേട്ടു. സഭ്യതയുടെ അതിരു ലംഘിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ അത് എഴുതി ചേർക്കുന്നില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്ണിനെ പോലെ എന്റെ കാർ കുണുങ്ങി കുണുങ്ങി എല്ലാ ഗട്ടറും കയറി ഇറങ്ങി.
മുന്നിലേക്ക് നോക്കിയിട്ട് road എന്ന ഒരു സംഭവമേ കാണാൻ ഇല്ല. റോഡിന്റെ ഇടയിൽ ഉള്ള ഗട്ടർ അല്ല, ഗട്ടറിന്റെ ഇടയിൽ ഉള്ള ഒരു റോഡ് ആണ്‌ എന്റെ മുന്നിൽ കാണുന്നത് എന്ന് എനിക്ക് ഒരു നിമിഷം തൊന്നി.
സ്വദേശി ആയ എനിക്ക് ഇത്ര വിഷമം തോന്നി എങ്കിൽ ഇവിടെ വരുന്ന ഒരു വിദേശിയുടെ കാര്യം ഞാൻ ഒരു നിമിഷം ആലോചിച്ചു. അതൊക്കെ ഓർത്ത് ശാന്ത മൂകൻ ആയിരുന്ന നിമിഷത്തിൽ uncle അടുത്ത ബോംബ് ഇട്ടു.
കുഴി എണ്ണി, ഗട്ടർ അടക്കണം എന്ന് പറഞ്ഞു മന്ത്രി മന്ദിരത്തിൽ സുഗലോലുപൻ ആയി ഇരിക്കുന്ന മന്ത്രിയുടെ തലയിൽ അഴിഞ്ഞ് കിടക്കുന്ന nut & boalt വേണം ആദ്യം ടാർ ഇട്ട് ഉറപ്പിക്കാൻ എന്ന് പുള്ളി പറഞ്ഞതിലെ ഫലിതം എന്നെ തിരിച്ച് വീട്ടിൽ എത്തിക്കുന്ന വരെ ചിരിപ്പിച്ച്കൊണ്ടേ ഇരുന്നു...

21 July 2010

വികസനം

വീണ്ടും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു ബസ് സമരം കൂടി വരവായ്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബസ് സമരാശംസകൾ!!
നമ്മുടെ കേരളത്തിൽ നടക്കുന്ന ഹർത്താലും, ബസ് സമരവും ഒക്കെ ഒരു ആഘോഷം ആക്കി മാറ്റേണ്ടത് എല്ലാ മലയാളികളെയും പോലെ നമ്മുടെയും അവകാശം ആണ്‌. ഇങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് ഒരു തരത്തിൽ നോക്കിയാൽ നല്ലത് തന്നെ. സൂപ്പർമാർക്കെറ്റ്, പച്ചക്കറിക്കട, അതിൽ ഉപരി beverages shop ഇവിടെങ്ങളിൽ പതിവിൽ കൂടുതൽ തിരക്ക് കണ്ടാൽ മനസ്സിൽ ആക്കിക്കോണം, നമ്മൾ പ്രതീക്ഷിച്ചിരുന്ന എന്തോ നാളെ നടക്കാൻ പോകുനുണ്ട് എന്ന്. ഉടനെ അവിടെ ഇറങ്ങി വേണ്ടത് മേടിച്ചോണം.
ബസ് ചാർജ്ജ് വർദ്ധിപ്പിക്കണം എന്ന് പറഞ്ഞ് ആണെല്ലോ നാളത്തെ ഹർത്താൽ! എനിക്ക് ഇപ്പോഴും മനസ്സിൽ ആവാത്തത്, രാജ്യം മുഴുവനും ഒരേ റേറ്റ് ആണ്‌ petrolന്‌ വന്നത്. നമ്മുടെ അയൽ സംസ്താനമായ തമിഴ് നാട്ടിൽ ഇപ്പോഴും ബസ് ചാർജ്ജ് വർധനയും ഇല്ല, ബസ് സമരവും ഇല്ല. ഞാൻ 6വർഷം തമിഴ് നാട്ടിൽ ഉണ്ടായിരുന്നു. ഈ 6വർഷവും അവിടെ എന്നും ഒരേ ബസ് റേറ്റ് തന്നെ ആയിരുന്നു. പക്ഷെ, അവധിക്ക് ഓരോ തവണ
നാട്ടിൽ  വരുമ്പോഴും ഓരോ റേറ്റ്!!!.നാട്ടിൽ വികസനം ഇല്ല എന്ന് ആരാ പറഞ്ഞേ? ഈ ഒരു കാര്യത്തിൽ എങ്കിലും നമ്മൾ മറ്റെല്ലാരേക്കാളും വികസിക്കുന്നില്ലേ!?

20 July 2010

ചീവീട്

കേരളത്തിലെ റോഡുകളിൽ എനിക്ക് അത്ഭുതം ഉണ്ടാക്കുന്ന രണ്ടു കാര്യം
1.ഇത്രയും ചെറിയ റോഡിൽ ഇത്രയും കുണ്ടും കുഴിയും നമുക്ക്‌ നല്കാൻ പാവം നമ്മുടെ സർക്കാർ എന്തും മാത്രം കഷ്ടപ്പെട്ടിരിക്കാം?
2. ലൌഡ് സ്പീക്കറിനും, കൂടിയ ഡെസിബെൽ ഉള്ള ഹോർണിനും നിരോധനം ഏർപ്പെടുത്തിയ സർക്കാർ എന്ത് കൊണ്ട് ആപ്പെ എന്ന ഒരു ത്രിചക്ര വാഹനത്തിനു നിരൊധനം ഏർപ്പെടുത്തുന്നില്ല?

എപ്പോൾ എങ്കിലും എന്തെങ്കിലും ആവശ്യത്തിനു ബൈക്കിൽ പുറത്ത് പോകുമ്പോൾ ആണ്‌ ഞാൻ ആ വാഹനത്തെ ഏറ്റവും കൂടുത്തൽ വെറുത്തിരിക്കുന്നത്.
എന്റമ്മോ!!! ചീവീടിന്റെ ഒച്ച പോലെ തന്നെ, ചെവി പൊട്ടിപോകുന്ന ഒരു തരം വല്ല്ലാത്ത സൌണ്ട്. വാഴക്ക് ഒത കൊടുത്ത പോലെ ഇരിക്കുന്ന അതിന്റെ പിറകിലെ tyre കണ്ടാൽ തന്നെ എനിക്ക് സഹതാപം ആണ്‌. അതിന്‌ ഉള്ളിൽ ഇരിക്കുന്ന ആ പാവം ഡ്രൈവറുടെ കാര്യം അതിലും കഷ്ടം തന്നെ.

19 July 2010

ഹിമ യാത്ര

സമയം ഞായർ രാവിലെ 4.15.
ഇന്നോവ ഒരു കുലുക്കത്തൊടെ ഉറക്കം എണീറ്റു. രാവിലെ വിളിച്ച് എണീപ്പിച്ചതു് അവന്‌ അത്രക്കു ഇഷ്ടപ്പെടാത്ത മട്ട്. accelatorൽ കാൽ അമർത്തി അവന്റെ ഉറക്കച്ചടവു ഒക്കെ ഒന്ന് മാറ്റി. പതുക്കെ 1st ഇട്ടപ്പോൾ അവൻ മുന്നോട്ടേക്ക് കുതിച്ചു. pilot സീറ്റിൽ ഈ ഞാൻ. co-pilot സീറ്റിൽ എന്റെ ആന്റി. പതുക്കെ വണ്ടി തിരുവല്ല ലാക്കാക്കി പാഞ്ഞു. final destination suspense ആയിക്കോട്ടെ. തിരുവല്ല എത്തി വണ്ടി കോട്ടയം റൂട്ടിലേക്ക്. അതിലേക്ക് കടന്നതും അതിഭയങ്കര മഴ. എന്റെ പുതിയ wiperന്‌ പോലും അതിന്റെ ആക്രമണം ചെറുക്കാൻ പറ്റുന്നില്ല. അവനെ ഒന്ന് ഹൈ സ്പീഡിൽ ഇട്ട് ഒന്ന് പ്രതിരോദിക്കാൻ നോക്കി. നോ രക്ഷ!. അങ്ങനെ വണ്ടി പതുക്കെ മുന്നോട്ട് പോയി ഏറ്റുമാനൂർ റൂട്ടിലേക്ക് കടന്നു. mp3ൽ നിന്ന് ശാസ്താവിന്റെ ഒരു ഭക്തിഗാനം ഒഴുകി ഇറങ്ങുന്നു. വണ്ടി വീണ്ടും മുന്നോട്ടേക്ക്.. മൂവാറ്റുപുഴ ലക്ഷ്യമാക്കി കൊണ്ട് കാൽ ആഞ്ഞ് ചവുട്ടി.
സമയം ആറര ആകുന്നു. മൂവറ്റുപുഴയിൽ നിന്ന് auntyയുടെ 3കൂട്ടുകാരികൾ കയറുന്നു. വണ്ടി നേരേ വലത്തേക്ക് തിരിഞ്ഞ് NH49ൽ കടന്നു. അടുത്ത ലക്ഷ്യം കോതമങ്കലം. ദാ! എന്ന് പറഞ്ഞ് തീരുന്നതിന്‌ മുൻപ് വണ്ടി കോതമങ്കലം എത്തി. പാട്ട് മാറ്റി പുതിയ തമിഴ് പാട്ടിന്റെ CD ഇട്ടു.
“അവൾ അപ്പടി ഒന്നും അഴകില്ലൈ....” അങ്ങാടിത്തെരു എന്ന ഒരു പുതിയ തമിഴ് പടത്തിലെ പാട്ട് എന്റെ കാതിൽ ഒഴുകി എത്തി. കോതമങ്കലത്ത് നിന്ന് അടിമാലി routeൽ വണ്ടി വളച്ചു പിടിച്ചു. വളവു് അല്ലേ മാഷേ!!! പോകുന്ന വഴിയിൽ നല്ല ഒരു ഹോട്ടൽ കണ്ടു് ഒറ്റ ചവിട്ട്. നല്ല ഒരു ഹോട്ടൽ ആ വഴിയിൽ ഞാൻ ആദ്യമായിട്ട് അല്ലേ കണ്ടേ! അത് miss ചെയ്യാൻ പാടുണ്ടൊ! ഇല്ല. അതാ...

കഴിപ്പ്‌ ഒക്കെ കഴിഞ്ഞ് അങ്ങനെ വണ്ടി 1മണിക്കൂറിൻ ഉള്ളിൽ അടിമാലി എത്തി. ഞാൻ മൂന്നാർ പോവാണെന്ന് വിചാരിച്ചോ..!? അല്ലേ അല്ല..! അടിമാലിയിൽ ബോർഡ് കണ്ടു, നേരെ പോയാൽ മൂന്നാർ. ഞാൻ വണ്ടി വലത്തേക്ക് പിടിച്ചു. അവിടുന്ന് ഏകദേശം 25 കിലോമീറ്റർ ഓടി വണ്ടി എത്തി. എവിടെ!?
രാജാക്കാട് എന്ന സ്തലത്ത്. വണ്ടി ഒരു second പോലും നിർത്താത റിവേർസ് ഇട്ടു. കാരണം എന്താന്നോ? വഴി തെറ്റി. അല്ലാതെ എന്താ!
നേരെ പുറകിലേക്ക് 2km. ദാ! ഒരു വഞ്ചി കുറ്റി വെച്ചിരികുന്ന junction എത്തി. അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞ് വണ്ടി ഓടി ചെന്ന് നിന്നതു് കരുണാ ഭവന്റെ മുന്നിൽ. അതെ! അശരണരായ വൃദ്ദജനങ്ങളെയും അനാധരായ കുട്ടികളെയും പാർപ്പിച്ചിരിക്കുന്ന കരുണാ ഭവൻ.
എന്തിനു പോയി എന്ന് ഞാൻ പറയുന്നില്ല. കാരണം ഇടതു കൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നാണല്ലോ?
ദാ!ഒരു indica അങ്ങോട്ടേക്ക് വന്നു. driver ഇത് തന്നെ അല്ലേ കരുണാഭവൻ എന്ന് ചോദിച്ചു. ഞാൻ ഒന്നു കൂടി ബോർഡിലേക്ക് നോക്കി ഉറപ്പിച്ചിട്ട് അതേ എന്ന് തല ആട്ടി. വണ്ടി വന്ന് എന്റെ അടുത്ത് നിന്നു. മൂന്ന് മദാമ്മമാരു ഒരു cameraഉം ആയിട്ട് ഇറങ്ങുന്നു. ഞാൻ പതുക്കെ കോളർ, തലമുടി ഒക്കെ ഒന്ന് നേരെ ആക്കിയിട്ട് അവരുടെ അടുത്തേക്ക് പോയി. അതിൽ ഒരാൾ എന്നെ നോക്കി ഒന്ന് സാഷ്ടാങ്കം ചിരിച്ചു “ഹെല്ലൊ“ പറഞ്ഞു. ഞാനും ഒരു ചിരി കൊടുത്ത് ഒരു “ഹായ്“ പറഞ്ഞു. അന്നേരമെക്കും ബാക്കി ഉള്ളവർ ഒക്കെ cigerrateനു് തിരി കൊളുത്തിയിരുന്നു. പെണ്ണുങ്ങളും വലിക്കുമോ! എന്റമ്മോ! എന്റെ അടുത്ത് അവിടുത്തെ formalities ഒക്കെ അവർ ചോദിച്ചു. ഞാൻ കുറെ ഒക്കെ പറഞ്ഞു കൊടുത്തു. ഒപ്പിച്ച് കൊടുത്തു എന്ന് പറയുന്നത് ആയിരിക്കും ശരി. ഞാൻ അവരെ officeലേക്ക് കൊണ്ടുപോയി. എന്തൊരു politeness അവരുടെ സംസാരത്തിൽ!
അവിടുത്തെ കാര്യം ഒക്കെ കഴിഞ്ഞ് 12 ആയപ്പൊൾ പതുക്കെ റിറ്റേൺ tripന്‌ ഇറങ്ങി.
അന്നേരവും നല്ല മഴ. വണ്ടി മഴയത്ത് ഓടിക്കുന്നത് നല്ല സുഖം തന്നെ! എല്ലാവരെയും പുറകിലെ seatലേക്ക് തള്ളി. ബോർ അടിക്കാതെ ഇരിക്കാൻ playerൽ “പൈയ്യാ“ എന്ന തമിഴ് പടത്തിന്റെ DVD ഇട്ട് കൊടുത്തു. അങ്ങനെ അര മുക്കാൽ മണി നേരം കഴിഞ്ഞു. ഞാൻ ഇടം കണ്ണു കൊണ്ട് LCD സ്ക്രീനിലേക്ക് ഒന്ന് ഒളിച്ച് നോക്കി. അതാ, കാർത്തി തമന്നയെ ലാൻസറിന്റെ പുറകിലെ സീറ്റിൽ ഇരുത്തി പറക്കുന്നു. ഞാൻ mirrorൽ കൂടി പുറകിലേക്കു നോക്കി. വല്ല തമന്നയും പുറകിൽ ഉണ്ടോ? ഹി..ഹി... no hope..! all are above 35!..
തിരിച്ച് വരുന്ന വഴി രാവിലെ കയറിയ ഹോട്ടലിൽ കയറി fried rice അടിച്ചു. തിരികെ വണ്ടിയിൽ കയറി. ഉറക്കം വരുന്നുണ്ടോ? ഹെയ് ഇല്ല..!!! എന്നാലും വരുന്ന വഴി റോഡിലേക്ക് വീഴുന്ന ഒരു ചെറിയ വെള്ള ചാലിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി. നല്ല തണുപ്പു്. അങ്ങനെ പാഞ്ഞ് പറിച്ച് മൂവാറ്റ്പുഴ കഴിഞ്ഞതും അതാ ഒരു wagon-r വളഞ്ഞ റോഡിൽ വളയാതെ നേരെ പോയി ഓടയിൽ കിടക്കുന്നു. ഞാൻ വണ്ടി ഒതുക്കി ഇറങ്ങി. ഹേയ് ,കുഴപ്പം ഒന്നും ഇല്ല. ജസ്റ്റ് ഫ്രണ്ട് റ്റയർ ഒന്നു കഴുകാൻ ഓടയിൽ ഇറക്കി ഇട്ടതാ എന്ന മട്ടിൽ അതിൽ വന്ന അങ്കിൾ എന്നെ നോക്കി. എന്റെ ശരീരം കണ്ടിട്ട് ഇവൻ പൊരാ എന്ന് തൊന്നിയത് കൊണ്ടാവണം, പുള്ളിക്ക് ഒരു മൈൻഡ് ഇല്ല. ഞാൻ അകപ്പാടെ ആ വണ്ടി ഒന്ന് നോക്കി. അത്രക്കു പുതിയത് അല്ല. പക്ഷെ അതിൽ വന്ന ആളുകൾ മലയാളികൾ ആണെന്ന് മനസ്സിൽ ആയി. എങ്ങനെ എന്നല്ലെ! അതിലെ സീറ്റിൽ കമ്പനിക്കാര്‌ ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കവർ എല്ലാ മലയാളികളേയും പോലെ അദ്ധേഹവും എടുത്ത് മാറ്റിയിട്ട് ഇല്ലായിരുന്നു!!
അന്നേരമേക്കും രണ്ട് മൂന്ന് ലോറിക്കാർ എത്തി. അവർ ആ വണ്ടി എടുത്ത് പൊക്കുന്ന നേരം കൊണ്ട് ഞാൻ അവിടുന്ന് മുങ്ങി. അങ്ങനെ വീണ്ടും രാവിലെ വന്ന വഴി തിരിച്ച് വിട്ടു....
അങ്ങനെ trip meterൽ 450 തികയാർ ആയപ്പോഴേക്കും ഞാൻ വീടണഞ്ഞു. ഞാൻ വന്നതിന്റെ സന്തോഷം ആടിതിമിർക്കുന്ന പോലെ പുറത്ത് വീണ്ടും മഴ തകർത്ത് പെയ്യാൻ തുടങ്ങി...

16 July 2010

മനുഷ്യാവകാശം

hmÀ¯------ sslthbpsS hoXn 30aoäÀ B¡n Npcp¡m³ hym]mcn kwLS\bpsS t\Xm¡Ä a\pjymhImi I½ojsâ chairman Mr.KG Balakrishnan s\ Iണ്ട­pt]mepw. sslshbpsS AXncn Xmakn¡p¶hcpsSbpw I¨hSw \S¯p¶hcpsSbpw AhImi¯n ssIIS¯p¶Xv XSbm³ BWv t]mepw C§s\ Hcp kµÀi\w.
F\n¡v Ct¸mgpw a\Ên Bhm¯Xv, Pohn¡m³ FÃmhÀ¡pw AhImiap­ണ്ട് ]t£ 30 aoäÀ tdmUn Poh³ s]men¡p¶hÀ¡pw AXv Cc¶p taSn¡m³ AhImiapt­ണ്ടm?
Rm³ FhnsStbm hmbn¨Xv, tIcf¯nsâ BsI P\kwJybpsS 5% am{Xta hym]mcw \S¯p¶hÀ DÅq F¶mWv. _m¡n 95% BfpIfpw F§s\ F¦nepw _p²nap«nt¡ms« F¶ ImS³ \bw Atà ChÀ ]n´pScp¶Xv?
sslshbpsS AXncn Xmakn¡p¶hÀ¡v _p²nap«v D­ണ്ടmhpsa¦nepw s]m¶pw hnebv¡v Øew Gäv FSp¡pw F¶v kÀ¡mÀ ]dªXv Hcp Bizmkw Xs¶bmWv. Ct¸mÄ sslshbpsS AXncn Xmakn¡pന്നജനങ്ങളുടെ ജീhnXs¯Ipdn¨v kw{`an¡p¶ ChÀ 90Ifn FhnsS Bbncp¶p?  90Ifn Be¸pg hgnbpÅ XoctZi dbnÂ]mX h¶t¸mÄ F{X Bbncw P\§fpsS Øew hn«v sImSpt¡ണ്ട­n h¶p? AXn CSs]tSണ്ട­ Bhiyw CÃtÃm!? ImcWw hÃhcpsSbpw ]d¼n Bcpw IÑhSw \S¯p¶nsÃtÃm!
hÃh³ N¯mepw Ipg¸anà Rm³ \¶mhWw F¶v hmin]nSn¡p¶tXm AtXm, am\pjcpsS Poh³ kwc£n¨v k©mckzmX{´yw A\phZn¡p¶tXm amtj icn¡pw DÅ a\pjymhImiw?
Nn´n¡q...{]hÀ¯n¡q...

15 July 2010

മാർക്കെറ്റിങ്ങ് തന്ത്രം

tamt\ Fs¶mcp hnfntI«mWv Rm³ knw¦¯nsâ ]nSnbn \n¶v hn«I¶Xv... knw¦w, kqcybpsS ]pXnb Xangv ]Sw. Xmgs¯\nebn \n¶v A½ A¯mgw Ign¡m³ hnfn¨XmWv. em]vtSm¸v aS¡n hibernation mode  C«v ]Xps¡ hm¨v FSp¯v kabw t\m¡n. 8.45 Bbnt« DÅq. C¶v F´mWv t\ct¯? Xmsg F¯nbt¸mÄ BWv, Rm³ Xs¶bmsWtÃm sshIn«s¯ N¸m¯n¡v Idn ]pd¯v \n¶v taSn¨Xv F¶v Rm]Iw h¶Xv (sorry kqcy Xe¡v ]nSn¨Xm).
Snhnbn Iptd ]ntÅcv \n¶v ]mSp¶p. Nm\ \½psS kz´w Gjyms\äv. ]t£ kw`hw tÌPn AÃ. Rm³ BsI I¬^yqjy Bbn. kXyw ]dªm Rm³ ImWm¯ Hcp program BWv Cu ÌmÀ knwKÀ. kwKoXw CjvSw BsW¦nepw kwKoX¯nsâ t]cn DÅ Cu tIm\m¡v A¬kln¡_nÄ. kwKoX aÕcw F¶m Ct¸mgpw Fsâ a\Ên ssIcfn Snhnbn ]­ണ്ട്ണ്ടmbncp¶ KÔÀhkwKoXhpw, ZqcZÀi\nse tacn Bhmkv kpt\m Hs¡ BWv.
sshImsX Fsâ I¬^yqjy amdn, ASp¯ kokWnte¡v DÅ ]pXnb Ip«nIÄ BWv Snhnbn XIÀ¡p¶Xv. kao]w `b¦c P\¡q«w.
Rm³ cണ്ടേണ്ടp Imcyw HmÀ¯v Gjyms\äns\ \an¨v t]mbn.
1) Ct¸mÄ Gjyms\äpw tI_nÄ Hm¸tdtägvkpw X½n `b¦c ISn]nSn BsWtÃm?  Gjyms\än\v amkw 15cq] In«p¶ t]Nm\ BIWw. Hm¸tdtägvkv H«v AXv k½Xn¡pIbpw CÃ. Ahkm\w AhÀ B Nm\ A§v _lnjvIcn¨p. Gjyms\äv AXymhiyw \à sh«n Bb ssSan starsinger season4 Ahkm\n¨m hnPbnsb ]{X¯n \n¶v Adnªv, ]Xps¡ B t{]£IÀ aäp Nm\ente¡v IpSntbdpw. CXv a\Ênem¡nb Mr. \½Ä X½n kmÀ Bbncn¡mw ]pXnb sFUnb C«Xv. dºÀ _m³Uv t]mse t{]m{Kmw hen¨v \o«nbm hnPbnsb AdnbmsX Dd¡w hcm¯ ho«½amÀ cable operators sâ Dd¡w sISp¯ntÃ?
2) tÌPn h¨v AÃmsX \m«n h¨v ]cn]mSn \S¯nbm shdptX H¶v ImWm³ F¦nepw ]Xn\mbnc§Ä XSn¨v IqSpw. ^nenw t]mepanÃm¯ camera sIm­ണ്ട് FÃmhscbpw H¶v XgpInbm Snhnbn Xm³ hcp¶Xv ImWm³ FÃmhcpw tNÀ¶v operators sâ sIm§¡v ]nSn¨nsænte AÛpXw DÅq.
Hcp \m«nse 1000 ho«n \n¶v 15 cq] sh¨v In«nbm F{X....! A§s\ F{X candidates!  F{X \mSpIÄ! F{X \m«pImÀ! account  F{X e£§Ä!!!
amÀ¡änwKv X{´w hnPbn¡s«!!! _mbv _mbv...

12 July 2010

ദുരവസ്ഥ













F´mWv amtemItc \n§Ä¡v ]änbXv?
tIcf¯nsâ kmwkvImcnI XeØm\w AXnsâ kwkvImcw t]mepw ImWn¡msX t]mbXn R§Ä eÖn¡p¶p. cmhnse Hcp§ns¡«n t]mIp¶ hgn C§s\ Hcp hn]¯v I­t¸mÄ I®S¨v amdn\n¶v kz´w hkv{X¯n ]äntb¡mhp¶ Hcp XpÅn cà¯nsâ Zpjn¸v HmÀ¯ \n§sf R§Ä GXp t]cv sNmÃnbmWv hnfnt¡­ണ്ടXv?
ap¡m aWnt\cw \n§Ä F´mWv Nn´n¨v \n¶Xv?
hnkÀÖy§fpsSbpw Zpjn¨ Nn´IfpsSbpw hnf\neamb Hmtcm a\pjy icochpw AXn³tase Hcp Zpjn¸v hcm\nà F¶v IcpXn F´psIm­ണ്ട് B cà¯n Ipfn¨v InS¶ B bphXn¡v Hcp ssI¯m§v sImSp¡msX B ImgvN hÃt¸mgpw hoWv In«p¶ Hcp ckwsImÃnbmbn I­ണ്ടp\n¶Xv?
Ahkm\ \nanj§fn Xsâ ZpchØ I­ണ്ടp ckn¨v \n¶ \n§sf AhÄ i]n¡msX Ccps¶¦n F¶v B{Kln¨v t]mIp¶p. ImcWw \n§fpsS A½, aIÄ Asæn tkmZcn ChÀ¡v H¶pw Hcn¡epw CXpt]mse Hcp ZpchØ hcm³ R§Ä Hcn¡epw B{Kln¡p¶nÃ...

09 July 2010

നിയമ പാലകർ

F´n\o \nba]meIÀ,
am\pjcpsS Xet\m¡mt\m?
AtXm,ip\It\t¸m hm aW¸mt\m?
AtXm I®pw \«ncp¶v koävs_Âäv t\m¸mt\m?
]cipcmasâ \m«n A{Ia§Ä AXn{Ian¡pt¼mÄ,
S I¯nbp­mണ്ടാ¡mt\m?
hbdpw NmSn¨v SmÀs¤äpw XnIbv¡m³ HmSn\S¡p¶,
AhÀ F´p]ng¨q...!!!
AhÀ¡v Dd¡w tImSp¡m¯ ]pXnb\nba§Ä sIണ്ട് h¶,
P\tkhI³ sImSntbcn kmdns\¸dªm aXotem..?

AtX! P\¯nsâ kzmX{´y¯n CSs]Sp¶ FÃm \nbahpw hn¨phn\v shdp¸m... Np½mXÃ..C¶se Fsâ XebpsS kpc£nX¯z¯nsâ hne Rm³ Im¡n DSp¸pImÀ¡v Hcp Km\vUnPnbpsS cq]¯n sImSpt¡ണ്ടി h¶p.. Fsâ Xe, sIm­ണ്ട് \S¡p¶Xn\v sImSpt¡­ണ്ടി h¶ ]ng... kÀ¡mcnsâ tdmUpw Fsâ Xebpw ഒരു X«n h¨p Xq¡nbm GXn\mWmthm `mc¡qSpXÂ!!!!

08 July 2010

സ്വാഗതം...

എന്റെ പുതിയ ബ്ലോഗിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. എന്റെ ജീവിതത്തിൽ കൊഴിഞ്ഞു പോയ്കൊണ്ടിരികുന്ന ഒരോ ദിവസത്തിലും നടക്കുന്ന സംഭവബഹുലം ആയ കാര്യങ്ങൾ മാത്രം ഞാൻ ഈ ബ്ലോഗിൽ കൂടി ഇതൾ വിടർത്തികോട്ടെ....എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...