ഇന്ന് കേരളത്തിൽ നടക്കുന്ന ആഡംഭരപൂർണ്ണമായ ആഘോഷം കല്യാണം തന്നെ. ദിവസം കഴിയുന്തോറും അതിന്റെ ആഡംഭരം കൂടുന്നതല്ലാതെ കുറയുന്നില്ല. തങ്ങളുടെ ആസ്തിയും അഹങ്കാരവും സ്വർണ്ണത്തിൽ കൂടിയും അല്ലാതെയും പ്രകടിപ്പിക്കുന്ന ഒരു ചടങ്ങ് തന്നെ, ഈ കല്യാണ ആഘോഷം.
കഴിഞ്ഞ കാലഘട്ടത്തിൽ നിന്ന് കല്യാണത്തിന് എന്താണ് കുറവു് വന്നിരിക്കുന്നതു് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കല്യാണത്തലേന്ന് “നാളെ വിവാഹിതർ ആകുന്നു” എന്ന് പറഞ്ഞ് പത്രത്തിൽ കൊടുക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോ ചേർത്ത് ഉള്ള പരസ്യത്തിന് വലിയ ഒരു ഇടിവു തന്നെ സംഭവിച്ചിരിക്കുന്നു. പണ്ട് എണ്ണിയാൽ ഒടുങ്ങാത്ത അത്ര പരസ്യം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണാൻ പറ്റാത്ത അത്രെയും ആയിട്ടു് അതു് ചുരുങ്ങിയിരിക്കുന്നു.
നിശ്ചയമായും അത് അധികചിലവിൽ എഴുതി തള്ളിയത് അല്ല. വരന്റെയും വധുവിന്റെയും വളരെ പ്രശസ്തമായ നല്ല ഭൂതകാലം അറിയാവുന്ന ആരെങ്കിലും കല്യാണം മുടക്കേണ്ട എന്ന് വെച്ചിട്ട് തന്നെ ആണ് കാരണവന്മാർ അത് ഇപ്പോൾ കൊടുക്കാത്തത്.
അല്ലെങ്കിൽ, ഇത് വായിക്കുന്ന ആർക്കെങ്കിലും ധൈര്യം ഉണ്ടോ ഇങ്ങനെ ഒരു പരസ്യം കൊടുക്കാൻ.? എന്തായാലും എനിക്ക് അങ്ങനെ ഒരു ധൈര്യം ഇല്ല.. എന്തിനാ വെറുതെ ഒരു ഭാഗ്യപരീക്ഷണം...!!!

No comments:
Post a Comment
Note: Only a member of this blog may post a comment.