Ind disable ബ്ലോഗര്‍ സൂത്രം മെനു ബാര്‍

03 August 2010

കരിമരുന്ന്


ഈ കഴിഞ്ഞ ഞായർ.. ഉച്ച സമയം. തുണികഴുകൽ മഹാമഹം കാരണം ഉണ്ടായ ക്ഷീണത്താൽ ഒന്ന് മയങ്ങിയേക്കാം എന്ന് വെച്ചു. തല ചായിച്ച് കിടന്ന് സ്വപ്നവഴികൾ തേടവേ, കുംഭകർണ മയക്കത്തെ തന്നെ തോല്പ്പിക്കുന്ന എന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തി കൊണ്ട് ഒരു ഭീകര ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു കണ്ണുമിഴിച്ചു. മഴക്ക് മുൻപ് ഉള്ള ഇടി വെട്ടിയത് ആണോ!? ആവോ..!
ഉറക്കത്തിൽ എന്റെ ഹോർമോൺസ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്ത കാരണം ഞാൻ അന്വേഷണത്തിന്‌ മുതിരാതെ വീണ്ടും കട്ടിലിൽ തല ചായിച്ചു. അതാ വീണ്ടും പഴയപോലെ വേറൊന്ന്!!!ഞാൻ ഞെട്ടി എണീറ്റു. അന്തരീക്ഷത്തിൽ ആകെ ഒരു കരിമരുന്നു മണം....
മണിയടിച്ച് കൊണ്ട് ഫയർഫോർസ് എൻജിൻ പാഞ്ഞ് പോകുന്നു. എന്റെ തലയിലും ചുവപ്പ് വെളിച്ചം കറങ്ങുന്നു. അതേ!എന്തോ അപകടം സംഭവിച്ചിരിക്കുന്നു. അടുത്ത് കിടന്ന മൊബൈൽ ചിലക്കുന്നു. സ്‌ക്രീനിൽ അബുദബി ഉള്ള എന്റെ ഒരു സുഹൃത്തിന്റെ നമ്പർ. എടുത്ത് കാതിൽ വെച്ചതും എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം അവൻ എന്നോടു പറഞ്ഞ് കേൾപ്പിച്ചു. അതേ!രാജന്റെ പടക്ക പുരക്ക് തീ പിടിച്ചത് ആണ്‌. ഞാൻ technologyക്ക് ഒരു സലാം പറഞ്ഞ് കൊണ്ട് ചാടി എണീറ്റു.
സംഭവ സ്ഥലം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം ആയിരുന്നു. ആകെ പുകമയം. ആളുകൾ പാഞ്ഞ് നടക്കുന്നു, ഫയർഫോർസ് വെള്ളം ചീറ്റുന്നു, പോലീസ് വരുന്നു...
ദിവസവും വൈകുന്നേരം highwayൽ നാട്ടാരുടെ തല നോക്കാൻ നില്ക്കുന്ന എല്ലാ മഹാന്മാരും ആ കൂട്ടത്തിൽ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കാണിച്ച അവരുടെ മഹാമനസ്കത ഞാൻ നമിക്കുണ്ടെങ്കിലും, ഇങ്ങനെ ഒരു അനധികൃത പടക്കപുര ഇവിടെ പ്രവർത്തിച്ചത് ഞങ്ങൾ അറിഞ്ഞതേ ഇല്ലെല്ലോ എന്ന മട്ടിൽ ഉള്ള പ്രതികരണങ്ങളും ഏമാന്മാരിൽ നിന്ന് ഉണ്ടായി.
3മരണവും 4പേർക്ക് പരിക്കും പറ്റിയതു ആണ്‌ ഇത് വരെ ഉള്ള വിവരം.
ജനവാസകേന്ദ്രത്തിൽ ഇങ്ങനെ ഒരു പടക്കശാല പ്രവർത്തിച്ചിരുന്ന കാര്യം ഇതിന്‌ മുൻപ് പോലീസിന്‌ നാട്ടുകാർ വിവരം നല്കിയത് ആണ്‌. പക്ഷേ പണതിന്‌ മീതെ പരുന്ത്‌ മാത്രം അല്ല പോലീസും പറക്കില്ലെല്ലോ!!!!?

No comments:

Post a Comment

Note: Only a member of this blog may post a comment.