Ind disable ബ്ലോഗര്‍ സൂത്രം മെനു ബാര്‍

14 July 2011

ഹർത്താൽ


ജൂലൈ 12. ഇന്ന് ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് ആഘോഷത്തിന്റെ ദിവസമാണ്‌. കേരളത്തിന്റെ ദേശീയ ഉത്സവം ഞങ്ങള്‍ ആലപ്പുഴക്കാര്‍ മാത്രം കൊണ്ടാടുന്നു. അതെ! ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഹര്‍ത്താല്‍ എന്ന ചെല്ലപ്പേരുള്ള ആ ആഘോഷത്തിനെ വരവേല്‍ക്കാന്‍ BEVCOല്‍ എല്ലാവരും തലേദിവസമേ അണി നിരന്നു.
ഈ മാണി സാറിന്റെ ഒരു കാര്യം! കോട്ടയം കഴിഞ്ഞാ
ല്‍ പിന്നെ മലപ്പുറം മാത്രമേ ഉള്ളൂ ഈ മാണി expressന്‌ stop . അത് കൊണ്ടാണല്ലോ budget paperല്‍ അധികവും ആ രണ്ട് സ്റ്റോപ്പ് മാത്രം വന്നത്. ആലപ്പുഴ എന്ന ഒരു ജില്ല ഈ കേരളത്തില്‍ ഉണ്ട് എന്ന് നമ്മള്‍ അറിയിക്കണ്ട ചുമതല നമുക്ക് തന്നെ അല്ലേ...?
എന്റെ മാണി സാറേ! കഴിഞ്ഞ 5വ
ര്‍ഷത്തെ ബഡ്ജറ്റ് മനസ്സിരുത്തി ഒന്ന് വായിച്ച് നോക്ക്. അപ്പൊള്‍ അതില്‍ ഒരു ടെക്നിക്ക് കാണാം. ഖജനാവ് കാലി ആണെങ്കിലും പുള്ളി എല്ലാ ജില്ലക്കാര്‍ക്കും വാരി കോരി കൊടുക്കും. ആലപ്പുഴക്കും കിട്ടി കുറെ. (അത് എവിടെ എന്ന് ചൊദിക്കരുത്). 5വര്‍ഷം മുന്‍പ് ഉള്ള ആലപ്പുഴയും ഇപ്പോഴത്തെ ആലപ്പുഴക്കും യാതൊരു വ്യത്യാസവും ഇല്ല. പക്ഷെ അത് ആരും അറിഞ്ഞില്ല. അതാണ്‌ ഐസക്ക് effect!
അതോണ്ട് സാ
ര്‍ ഒരു കാര്യം ചെയ്യ്.. പുഴയില്‍ ഉള്ളവര്‍ക്ക് ഓരൊ house boatഉം കരയില്‍ ഉള്ളവര്‍ക്ക് ഒരു benz കാറും കൊടുക്കും എന്ന് വെച്ച് കാച്ച്.!! നമ്മളോടാ കളി!

30 August 2010

ഭാഗ്യപരീക്ഷണം


ഇന്ന് കേരളത്തിൽ നടക്കുന്ന ആഡംഭരപൂർണ്ണമായ ആഘോഷം കല്യാണം തന്നെ. ദിവസം കഴിയുന്തോറും അതിന്റെ ആഡംഭരം കൂടുന്നതല്ലാതെ കുറയുന്നില്ല. തങ്ങളുടെ ആസ്തിയും അഹങ്കാരവും സ്വർണ്ണത്തിൽ കൂടിയും അല്ലാതെയും പ്രകടിപ്പിക്കുന്ന ഒരു ചടങ്ങ് തന്നെ, ഈ കല്യാണ ആഘോഷം.
കഴിഞ്ഞ കാലഘട്ടത്തിൽ നിന്ന് കല്യാണത്തിന്‌ എന്താണ്‌ കുറവു് വന്നിരിക്കുന്നതു് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കല്യാണത്തലേന്ന് “നാളെ വിവാഹിതർ ആകുന്നു” എന്ന് പറഞ്ഞ് പത്രത്തിൽ കൊടുക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോ ചേർത്ത് ഉള്ള പരസ്യത്തിന്‌ വലിയ ഒരു ഇടിവു തന്നെ സംഭവിച്ചിരിക്കുന്നു. പണ്ട് എണ്ണിയാൽ ഒടുങ്ങാത്ത അത്ര പരസ്യം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണാൻ പറ്റാത്ത അത്രെയും ആയിട്ടു് അതു് ചുരുങ്ങിയിരിക്കുന്നു.
നിശ്ചയമായും അത് അധികചിലവിൽ എഴുതി തള്ളിയത് അല്ല. വരന്റെയും വധുവിന്റെയും വളരെ പ്രശസ്തമായ നല്ല ഭൂതകാലം അറിയാവുന്ന ആരെങ്കിലും കല്യാണം മുടക്കേണ്ട എന്ന് വെച്ചിട്ട് തന്നെ ആണ്‌ കാരണവന്മാർ അത് ഇപ്പോൾ കൊടുക്കാത്തത്.
അല്ലെങ്കിൽ, ഇത് വായിക്കുന്ന ആർക്കെങ്കിലും ധൈര്യം ഉണ്ടോ ഇങ്ങനെ ഒരു പരസ്യം കൊടുക്കാൻ.? എന്തായാലും എനിക്ക് അങ്ങനെ ഒരു ധൈര്യം ഇല്ല.. എന്തിനാ വെറുതെ ഒരു ഭാഗ്യപരീക്ഷണം...!!!

17 August 2010

പുതുവൽസരാശംസകൾ..

ഇന്ന് ചിങ്ങം ഒന്ന്.. സന്തോഷവും, സമൃദ്ദിയും, സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ..










05 August 2010

തൈലം...

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും, പുതിയ ആയുർവേദം എന്ന്. പുതിയതും പഴയതും ആയ ആയുർവേദം ഉണ്ടോ? ഉണ്ടെന്നാണ്‌ എന്റെ അറിവ്. കാരണം വർഷങ്ങൾക്ക് മുൻപ് ഇല്ലാത്ത എന്തൊക്കെ മരുന്നുകൾ ആണ്‌ ഇപ്പോൾ ആയുർവേദത്തിൽ ഉള്ളത്.
പുതിയ ആയുർവേദത്തിൽ ഉള്ള ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്നാൽ, നമ്മുടെ ആയുർവേദാചാര്യന്മാർക്ക് പോലും പിടി ഇല്ലാത്ത കുറേ തൈലങ്ങൾ ആണ്‌. മുടിക്ക് കറുപ്പ് നിറം നൾകുന്നത്, മുടിക്കു നീളം നൾകുന്നത്, വയറ്‌ കുറക്കാൻ ഉള്ളത്, വയറ്‌ കൂട്ടാൻ ഉള്ളത്, നീളം വെയ്ക്കാൻ ഉള്ളത്, അങ്ങനെ എന്തിനും ഏതിനും ഉള്ള കുറെ തൈലങ്ങൾ അല്ലേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം!!!!?
ഇതൊക്കെ ഒരു തുടക്കം മാത്രം. ശരിക്കും ഉള്ള യുദ്ധം വരാൻ ഇരിക്കുന്നതേ ഉള്ളൂ!!!

03 August 2010

കരിമരുന്ന്


ഈ കഴിഞ്ഞ ഞായർ.. ഉച്ച സമയം. തുണികഴുകൽ മഹാമഹം കാരണം ഉണ്ടായ ക്ഷീണത്താൽ ഒന്ന് മയങ്ങിയേക്കാം എന്ന് വെച്ചു. തല ചായിച്ച് കിടന്ന് സ്വപ്നവഴികൾ തേടവേ, കുംഭകർണ മയക്കത്തെ തന്നെ തോല്പ്പിക്കുന്ന എന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തി കൊണ്ട് ഒരു ഭീകര ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു കണ്ണുമിഴിച്ചു. മഴക്ക് മുൻപ് ഉള്ള ഇടി വെട്ടിയത് ആണോ!? ആവോ..!
ഉറക്കത്തിൽ എന്റെ ഹോർമോൺസ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്ത കാരണം ഞാൻ അന്വേഷണത്തിന്‌ മുതിരാതെ വീണ്ടും കട്ടിലിൽ തല ചായിച്ചു. അതാ വീണ്ടും പഴയപോലെ വേറൊന്ന്!!!ഞാൻ ഞെട്ടി എണീറ്റു. അന്തരീക്ഷത്തിൽ ആകെ ഒരു കരിമരുന്നു മണം....
മണിയടിച്ച് കൊണ്ട് ഫയർഫോർസ് എൻജിൻ പാഞ്ഞ് പോകുന്നു. എന്റെ തലയിലും ചുവപ്പ് വെളിച്ചം കറങ്ങുന്നു. അതേ!എന്തോ അപകടം സംഭവിച്ചിരിക്കുന്നു. അടുത്ത് കിടന്ന മൊബൈൽ ചിലക്കുന്നു. സ്‌ക്രീനിൽ അബുദബി ഉള്ള എന്റെ ഒരു സുഹൃത്തിന്റെ നമ്പർ. എടുത്ത് കാതിൽ വെച്ചതും എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം അവൻ എന്നോടു പറഞ്ഞ് കേൾപ്പിച്ചു. അതേ!രാജന്റെ പടക്ക പുരക്ക് തീ പിടിച്ചത് ആണ്‌. ഞാൻ technologyക്ക് ഒരു സലാം പറഞ്ഞ് കൊണ്ട് ചാടി എണീറ്റു.
സംഭവ സ്ഥലം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം ആയിരുന്നു. ആകെ പുകമയം. ആളുകൾ പാഞ്ഞ് നടക്കുന്നു, ഫയർഫോർസ് വെള്ളം ചീറ്റുന്നു, പോലീസ് വരുന്നു...
ദിവസവും വൈകുന്നേരം highwayൽ നാട്ടാരുടെ തല നോക്കാൻ നില്ക്കുന്ന എല്ലാ മഹാന്മാരും ആ കൂട്ടത്തിൽ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കാണിച്ച അവരുടെ മഹാമനസ്കത ഞാൻ നമിക്കുണ്ടെങ്കിലും, ഇങ്ങനെ ഒരു അനധികൃത പടക്കപുര ഇവിടെ പ്രവർത്തിച്ചത് ഞങ്ങൾ അറിഞ്ഞതേ ഇല്ലെല്ലോ എന്ന മട്ടിൽ ഉള്ള പ്രതികരണങ്ങളും ഏമാന്മാരിൽ നിന്ന് ഉണ്ടായി.
3മരണവും 4പേർക്ക് പരിക്കും പറ്റിയതു ആണ്‌ ഇത് വരെ ഉള്ള വിവരം.
ജനവാസകേന്ദ്രത്തിൽ ഇങ്ങനെ ഒരു പടക്കശാല പ്രവർത്തിച്ചിരുന്ന കാര്യം ഇതിന്‌ മുൻപ് പോലീസിന്‌ നാട്ടുകാർ വിവരം നല്കിയത് ആണ്‌. പക്ഷേ പണതിന്‌ മീതെ പരുന്ത്‌ മാത്രം അല്ല പോലീസും പറക്കില്ലെല്ലോ!!!!?

29 July 2010

ഗട്ടറിൽ ഉള്ള ഒരു റോഡ്


കഴിഞ്ഞ ദിവസം എനിക്ക് തലസ്ഥാന നഗരി വരെ ഒരു അത്യാവശ്യ കാര്യത്തിന് പോകേണ്ടി വന്നു. നിർഭാഗ്യവശാൽ എനിക്ക് NH-47 വഴി പോകാനും ആണ്‌ തോന്നിയത്. നമ്മുടെ ഗതാഗതമന്ത്രിയെ വിശ്വസിച്ചത് തന്നെയാണ് ഇതിലെ നിർഭാഗ്യം എന്ന് ഞാൻ സൂചിപ്പിച്ചത്...
10കുഴി അടക്കേണ്ട സമയത്ത് കുഴി എണ്ണി പഠിച്ച ലോകത്തെ ആദ്യത്ത മന്ത്രിയെ നമുക്ക് കിട്ടിയത് നമ്മുടെ ഭാഗ്യം. ഇതിന്‌ ഉള്ള ഭാഗ്യം തന്ന ദൈവത്തിനെ ഞാൻ കൈകൂപ്പി തൊഴുന്നു.
യാത്ര തുടങ്ങിയത് ഹരിപ്പാട് നിന്ന്. ഓച്ചിറ വരെ വലിയ കുഴപ്പം ഇല്ലായിരുന്നു. കൊല്ലം ജില്ലയിൽ കടന്നതും ഒരു ഭൂമി കുലുക്കം വന്ന പോലെ വണ്ടി കിടന്ന് ഉലയാൻ തുടങ്ങി. ഞാൻ സൂക്ഷിച്ച് ഒന്ന് നൊക്കി. ഏയ്! വഴി ഒന്നും തെറ്റിയിട്ടില്ല. നമ്മുടെ അഭിമാനമായ നാഷണൽ ഹൈവെ തന്നെ. പക്ഷെ ആ നീണ്ട് നിവർന്ന് കിടക്കുന്ന റോഡ് കണ്ടപ്പോൾ നല്ല പരിചയം. അതെ! ഭ്രമരം എന്ന പടത്തിൽ മോഹൻലാൽ തന്റെ സുഹൃത്തുക്കളെ തന്റെ വീട് കാണിക്കാൻ കൊണ്ട് പോകുന്ന വഴി ഇല്ലേ? അതിന്റെ സഹോദരൻ തന്നെ ഈ റോഡ്!!!
പുറകിൽ ഇരുന്ന് എന്റെ ബോംബെക്കാരൻ uncle പിറുപിറുക്കുന്നുണ്ട്. ഇവിടെ smart city അല്ല, വേറെ ഒരു city ആണ്‌ വരേണ്ടത് എന്ന് പറയുന്നത് കേട്ടു. സഭ്യതയുടെ അതിരു ലംഘിക്കുന്നത് കൊണ്ട് ഞാൻ ഇവിടെ അത് എഴുതി ചേർക്കുന്നില്ല. അങ്ങനെ ഒരു നാണം കുണുങ്ങി പെണ്ണിനെ പോലെ എന്റെ കാർ കുണുങ്ങി കുണുങ്ങി എല്ലാ ഗട്ടറും കയറി ഇറങ്ങി.
മുന്നിലേക്ക് നോക്കിയിട്ട് road എന്ന ഒരു സംഭവമേ കാണാൻ ഇല്ല. റോഡിന്റെ ഇടയിൽ ഉള്ള ഗട്ടർ അല്ല, ഗട്ടറിന്റെ ഇടയിൽ ഉള്ള ഒരു റോഡ് ആണ്‌ എന്റെ മുന്നിൽ കാണുന്നത് എന്ന് എനിക്ക് ഒരു നിമിഷം തൊന്നി.
സ്വദേശി ആയ എനിക്ക് ഇത്ര വിഷമം തോന്നി എങ്കിൽ ഇവിടെ വരുന്ന ഒരു വിദേശിയുടെ കാര്യം ഞാൻ ഒരു നിമിഷം ആലോചിച്ചു. അതൊക്കെ ഓർത്ത് ശാന്ത മൂകൻ ആയിരുന്ന നിമിഷത്തിൽ uncle അടുത്ത ബോംബ് ഇട്ടു.
കുഴി എണ്ണി, ഗട്ടർ അടക്കണം എന്ന് പറഞ്ഞു മന്ത്രി മന്ദിരത്തിൽ സുഗലോലുപൻ ആയി ഇരിക്കുന്ന മന്ത്രിയുടെ തലയിൽ അഴിഞ്ഞ് കിടക്കുന്ന nut & boalt വേണം ആദ്യം ടാർ ഇട്ട് ഉറപ്പിക്കാൻ എന്ന് പുള്ളി പറഞ്ഞതിലെ ഫലിതം എന്നെ തിരിച്ച് വീട്ടിൽ എത്തിക്കുന്ന വരെ ചിരിപ്പിച്ച്കൊണ്ടേ ഇരുന്നു...

21 July 2010

വികസനം

വീണ്ടും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു ബസ് സമരം കൂടി വരവായ്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബസ് സമരാശംസകൾ!!
നമ്മുടെ കേരളത്തിൽ നടക്കുന്ന ഹർത്താലും, ബസ് സമരവും ഒക്കെ ഒരു ആഘോഷം ആക്കി മാറ്റേണ്ടത് എല്ലാ മലയാളികളെയും പോലെ നമ്മുടെയും അവകാശം ആണ്‌. ഇങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ മുൻകൂട്ടി അറിയിക്കുന്നത് ഒരു തരത്തിൽ നോക്കിയാൽ നല്ലത് തന്നെ. സൂപ്പർമാർക്കെറ്റ്, പച്ചക്കറിക്കട, അതിൽ ഉപരി beverages shop ഇവിടെങ്ങളിൽ പതിവിൽ കൂടുതൽ തിരക്ക് കണ്ടാൽ മനസ്സിൽ ആക്കിക്കോണം, നമ്മൾ പ്രതീക്ഷിച്ചിരുന്ന എന്തോ നാളെ നടക്കാൻ പോകുനുണ്ട് എന്ന്. ഉടനെ അവിടെ ഇറങ്ങി വേണ്ടത് മേടിച്ചോണം.
ബസ് ചാർജ്ജ് വർദ്ധിപ്പിക്കണം എന്ന് പറഞ്ഞ് ആണെല്ലോ നാളത്തെ ഹർത്താൽ! എനിക്ക് ഇപ്പോഴും മനസ്സിൽ ആവാത്തത്, രാജ്യം മുഴുവനും ഒരേ റേറ്റ് ആണ്‌ petrolന്‌ വന്നത്. നമ്മുടെ അയൽ സംസ്താനമായ തമിഴ് നാട്ടിൽ ഇപ്പോഴും ബസ് ചാർജ്ജ് വർധനയും ഇല്ല, ബസ് സമരവും ഇല്ല. ഞാൻ 6വർഷം തമിഴ് നാട്ടിൽ ഉണ്ടായിരുന്നു. ഈ 6വർഷവും അവിടെ എന്നും ഒരേ ബസ് റേറ്റ് തന്നെ ആയിരുന്നു. പക്ഷെ, അവധിക്ക് ഓരോ തവണ
നാട്ടിൽ  വരുമ്പോഴും ഓരോ റേറ്റ്!!!.നാട്ടിൽ വികസനം ഇല്ല എന്ന് ആരാ പറഞ്ഞേ? ഈ ഒരു കാര്യത്തിൽ എങ്കിലും നമ്മൾ മറ്റെല്ലാരേക്കാളും വികസിക്കുന്നില്ലേ!?

20 July 2010

ചീവീട്

കേരളത്തിലെ റോഡുകളിൽ എനിക്ക് അത്ഭുതം ഉണ്ടാക്കുന്ന രണ്ടു കാര്യം
1.ഇത്രയും ചെറിയ റോഡിൽ ഇത്രയും കുണ്ടും കുഴിയും നമുക്ക്‌ നല്കാൻ പാവം നമ്മുടെ സർക്കാർ എന്തും മാത്രം കഷ്ടപ്പെട്ടിരിക്കാം?
2. ലൌഡ് സ്പീക്കറിനും, കൂടിയ ഡെസിബെൽ ഉള്ള ഹോർണിനും നിരോധനം ഏർപ്പെടുത്തിയ സർക്കാർ എന്ത് കൊണ്ട് ആപ്പെ എന്ന ഒരു ത്രിചക്ര വാഹനത്തിനു നിരൊധനം ഏർപ്പെടുത്തുന്നില്ല?

എപ്പോൾ എങ്കിലും എന്തെങ്കിലും ആവശ്യത്തിനു ബൈക്കിൽ പുറത്ത് പോകുമ്പോൾ ആണ്‌ ഞാൻ ആ വാഹനത്തെ ഏറ്റവും കൂടുത്തൽ വെറുത്തിരിക്കുന്നത്.
എന്റമ്മോ!!! ചീവീടിന്റെ ഒച്ച പോലെ തന്നെ, ചെവി പൊട്ടിപോകുന്ന ഒരു തരം വല്ല്ലാത്ത സൌണ്ട്. വാഴക്ക് ഒത കൊടുത്ത പോലെ ഇരിക്കുന്ന അതിന്റെ പിറകിലെ tyre കണ്ടാൽ തന്നെ എനിക്ക് സഹതാപം ആണ്‌. അതിന്‌ ഉള്ളിൽ ഇരിക്കുന്ന ആ പാവം ഡ്രൈവറുടെ കാര്യം അതിലും കഷ്ടം തന്നെ.