ജൂലൈ 12. ഇന്ന് ഞങ്ങള്‍ ആലപ്പുഴക്കാര്‍ക്ക് ആഘോഷത്തിന്റെ ദിവസമാണ്. കേരളത്തിന്റെ ദേശീയ ഉത്സവം ഞങ്ങള്‍ ആലപ്പുഴക്കാര്‍ മാത്രം കൊണ്ടാടുന്നു. അതെ! ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഹര്‍ത്താല്‍ എന്ന ചെല്ലപ്പേരുള്ള ആ ആഘോഷത്തിനെ വരവേല്‍ക്കാന്‍ BEVCOല്‍ എല്ലാവരും തലേദിവസമേ അണി നിരന്നു.
ഈ മാണി സാറിന്റെ ഒരു കാര്യം! കോട്ടയം കഴിഞ്ഞാല്‍ പിന്നെ മലപ്പുറം മാത്രമേ ഉള്ളൂ ഈ മാണി expressന് stop . അത് കൊണ്ടാണല്ലോ budget paperല്‍ അധികവും ആ രണ്ട് സ്റ്റോപ്പ് മാത്രം വന്നത്. ആലപ്പുഴ എന്ന ഒരു ജില്ല ഈ കേരളത്തില്‍ ഉണ്ട് എന്ന് നമ്മള്‍ അറിയിക്കണ്ട ചുമതല നമുക്ക് തന്നെ അല്ലേ...?
എന്റെ മാണി സാറേ! കഴിഞ്ഞ 5വര്‍ഷത്തെ ബഡ്ജറ്റ് മനസ്സിരുത്തി ഒന്ന് വായിച്ച് നോക്ക്. അപ്പൊള്‍ അതില്‍ ഒരു ടെക്നിക്ക് കാണാം. ഖജനാവ് കാലി ആണെങ്കിലും പുള്ളി എല്ലാ ജില്ലക്കാര്‍ക്കും വാരി കോരി കൊടുക്കും. ആലപ്പുഴക്കും കിട്ടി കുറെ. (അത് എവിടെ എന്ന് ചൊദിക്കരുത്). 5വര്‍ഷം മുന്‍പ് ഉള്ള ആലപ്പുഴയും ഇപ്പോഴത്തെ ആലപ്പുഴക്കും യാതൊരു വ്യത്യാസവും ഇല്ല. പക്ഷെ അത് ആരും അറിഞ്ഞില്ല. അതാണ് ഐസക്ക് effect!
അതോണ്ട് സാര്‍ ഒരു കാര്യം ചെയ്യ്.. പുഴയില്‍ ഉള്ളവര്‍ക്ക് ഓരൊ house boatഉം കരയില്‍ ഉള്ളവര്‍ക്ക് ഒരു benz കാറും കൊടുക്കും എന്ന് വെച്ച് കാച്ച്.!! നമ്മളോടാ കളി!

No comments:
Post a Comment
Note: Only a member of this blog may post a comment.