സമയം ഞായർ രാവിലെ 4.15.
ഇന്നോവ ഒരു കുലുക്കത്തൊടെ ഉറക്കം എണീറ്റു. രാവിലെ വിളിച്ച് എണീപ്പിച്ചതു് അവന് അത്രക്കു ഇഷ്ടപ്പെടാത്ത മട്ട്. accelatorൽ കാൽ അമർത്തി അവന്റെ ഉറക്കച്ചടവു ഒക്കെ ഒന്ന് മാറ്റി. പതുക്കെ 1st ഇട്ടപ്പോൾ അവൻ മുന്നോട്ടേക്ക് കുതിച്ചു. pilot സീറ്റിൽ ഈ ഞാൻ. co-pilot സീറ്റിൽ എന്റെ ആന്റി. പതുക്കെ വണ്ടി തിരുവല്ല ലാക്കാക്കി പാഞ്ഞു. final destination suspense ആയിക്കോട്ടെ. തിരുവല്ല എത്തി വണ്ടി കോട്ടയം റൂട്ടിലേക്ക്. അതിലേക്ക് കടന്നതും അതിഭയങ്കര മഴ. എന്റെ പുതിയ wiperന് പോലും അതിന്റെ ആക്രമണം ചെറുക്കാൻ പറ്റുന്നില്ല. അവനെ ഒന്ന് ഹൈ സ്പീഡിൽ ഇട്ട് ഒന്ന് പ്രതിരോദിക്കാൻ നോക്കി. നോ രക്ഷ!. അങ്ങനെ വണ്ടി പതുക്കെ മുന്നോട്ട് പോയി ഏറ്റുമാനൂർ റൂട്ടിലേക്ക് കടന്നു. mp3ൽ നിന്ന് ശാസ്താവിന്റെ ഒരു ഭക്തിഗാനം ഒഴുകി ഇറങ്ങുന്നു. വണ്ടി വീണ്ടും മുന്നോട്ടേക്ക്.. മൂവാറ്റുപുഴ ലക്ഷ്യമാക്കി കൊണ്ട് കാൽ ആഞ്ഞ് ചവുട്ടി.
സമയം ആറര ആകുന്നു. മൂവറ്റുപുഴയിൽ നിന്ന് auntyയുടെ 3കൂട്ടുകാരികൾ കയറുന്നു. വണ്ടി നേരേ വലത്തേക്ക് തിരിഞ്ഞ് NH49ൽ കടന്നു. അടുത്ത ലക്ഷ്യം കോതമങ്കലം. ദാ! എന്ന് പറഞ്ഞ് തീരുന്നതിന് മുൻപ് വണ്ടി കോതമങ്കലം എത്തി. പാട്ട് മാറ്റി പുതിയ തമിഴ് പാട്ടിന്റെ CD ഇട്ടു.
“അവൾ അപ്പടി ഒന്നും അഴകില്ലൈ....” അങ്ങാടിത്തെരു എന്ന ഒരു പുതിയ തമിഴ് പടത്തിലെ പാട്ട് എന്റെ കാതിൽ ഒഴുകി എത്തി. കോതമങ്കലത്ത് നിന്ന് അടിമാലി routeൽ വണ്ടി വളച്ചു പിടിച്ചു. വളവു് അല്ലേ മാഷേ!!! പോകുന്ന വഴിയിൽ നല്ല ഒരു ഹോട്ടൽ കണ്ടു് ഒറ്റ ചവിട്ട്. നല്ല ഒരു ഹോട്ടൽ ആ വഴിയിൽ ഞാൻ ആദ്യമായിട്ട് അല്ലേ കണ്ടേ! അത് miss ചെയ്യാൻ പാടുണ്ടൊ! ഇല്ല. അതാ...
കഴിപ്പ് ഒക്കെ കഴിഞ്ഞ് അങ്ങനെ വണ്ടി 1മണിക്കൂറിൻ ഉള്ളിൽ അടിമാലി എത്തി. ഞാൻ മൂന്നാർ പോവാണെന്ന് വിചാരിച്ചോ..!? അല്ലേ അല്ല..! അടിമാലിയിൽ ബോർഡ് കണ്ടു, നേരെ പോയാൽ മൂന്നാർ. ഞാൻ വണ്ടി വലത്തേക്ക് പിടിച്ചു. അവിടുന്ന് ഏകദേശം 25 കിലോമീറ്റർ ഓടി വണ്ടി എത്തി. എവിടെ!?
രാജാക്കാട് എന്ന സ്തലത്ത്. വണ്ടി ഒരു second പോലും നിർത്താത റിവേർസ് ഇട്ടു. കാരണം എന്താന്നോ? വഴി തെറ്റി. അല്ലാതെ എന്താ!
നേരെ പുറകിലേക്ക് 2km. ദാ! ഒരു വഞ്ചി കുറ്റി വെച്ചിരികുന്ന junction എത്തി. അവിടുന്ന് ഇടത്തേക്ക് തിരിഞ്ഞ് വണ്ടി ഓടി ചെന്ന് നിന്നതു് കരുണാ ഭവന്റെ മുന്നിൽ. അതെ! അശരണരായ വൃദ്ദജനങ്ങളെയും അനാധരായ കുട്ടികളെയും പാർപ്പിച്ചിരിക്കുന്ന കരുണാ ഭവൻ.
എന്തിനു പോയി എന്ന് ഞാൻ പറയുന്നില്ല. കാരണം ഇടതു കൈ ചെയ്യുന്നത് വലതുകൈ അറിയരുത് എന്നാണല്ലോ?
ദാ!ഒരു indica അങ്ങോട്ടേക്ക് വന്നു. driver ഇത് തന്നെ അല്ലേ കരുണാഭവൻ എന്ന് ചോദിച്ചു. ഞാൻ ഒന്നു കൂടി ബോർഡിലേക്ക് നോക്കി ഉറപ്പിച്ചിട്ട് അതേ എന്ന് തല ആട്ടി. വണ്ടി വന്ന് എന്റെ അടുത്ത് നിന്നു. മൂന്ന് മദാമ്മമാരു ഒരു cameraഉം ആയിട്ട് ഇറങ്ങുന്നു. ഞാൻ പതുക്കെ കോളർ, തലമുടി ഒക്കെ ഒന്ന് നേരെ ആക്കിയിട്ട് അവരുടെ അടുത്തേക്ക് പോയി. അതിൽ ഒരാൾ എന്നെ നോക്കി ഒന്ന് സാഷ്ടാങ്കം ചിരിച്ചു “ഹെല്ലൊ“ പറഞ്ഞു. ഞാനും ഒരു ചിരി കൊടുത്ത് ഒരു “ഹായ്“ പറഞ്ഞു. അന്നേരമെക്കും ബാക്കി ഉള്ളവർ ഒക്കെ cigerrateനു് തിരി കൊളുത്തിയിരുന്നു. പെണ്ണുങ്ങളും വലിക്കുമോ! എന്റമ്മോ! എന്റെ അടുത്ത് അവിടുത്തെ formalities ഒക്കെ അവർ ചോദിച്ചു. ഞാൻ കുറെ ഒക്കെ പറഞ്ഞു കൊടുത്തു. ഒപ്പിച്ച് കൊടുത്തു എന്ന് പറയുന്നത് ആയിരിക്കും ശരി. ഞാൻ അവരെ officeലേക്ക് കൊണ്ടുപോയി. എന്തൊരു politeness അവരുടെ സംസാരത്തിൽ!
അവിടുത്തെ കാര്യം ഒക്കെ കഴിഞ്ഞ് 12 ആയപ്പൊൾ പതുക്കെ റിറ്റേൺ tripന് ഇറങ്ങി.
അന്നേരവും നല്ല മഴ. വണ്ടി മഴയത്ത് ഓടിക്കുന്നത് നല്ല സുഖം തന്നെ! എല്ലാവരെയും പുറകിലെ seatലേക്ക് തള്ളി. ബോർ അടിക്കാതെ ഇരിക്കാൻ playerൽ “പൈയ്യാ“ എന്ന തമിഴ് പടത്തിന്റെ DVD ഇട്ട് കൊടുത്തു. അങ്ങനെ അര മുക്കാൽ മണി നേരം കഴിഞ്ഞു. ഞാൻ ഇടം കണ്ണു കൊണ്ട് LCD സ്ക്രീനിലേക്ക് ഒന്ന് ഒളിച്ച് നോക്കി. അതാ, കാർത്തി തമന്നയെ ലാൻസറിന്റെ പുറകിലെ സീറ്റിൽ ഇരുത്തി പറക്കുന്നു. ഞാൻ mirrorൽ കൂടി പുറകിലേക്കു നോക്കി. വല്ല തമന്നയും പുറകിൽ ഉണ്ടോ? ഹി..ഹി... no hope..! all are above 35!..
തിരിച്ച് വരുന്ന വഴി രാവിലെ കയറിയ ഹോട്ടലിൽ കയറി fried rice അടിച്ചു. തിരികെ വണ്ടിയിൽ കയറി. ഉറക്കം വരുന്നുണ്ടോ? ഹെയ് ഇല്ല..!!! എന്നാലും വരുന്ന വഴി റോഡിലേക്ക് വീഴുന്ന ഒരു ചെറിയ വെള്ള ചാലിൽ നിന്ന് വെള്ളം എടുത്ത് മുഖം കഴുകി. നല്ല തണുപ്പു്. അങ്ങനെ പാഞ്ഞ് പറിച്ച് മൂവാറ്റ്പുഴ കഴിഞ്ഞതും അതാ ഒരു wagon-r വളഞ്ഞ റോഡിൽ വളയാതെ നേരെ പോയി ഓടയിൽ കിടക്കുന്നു. ഞാൻ വണ്ടി ഒതുക്കി ഇറങ്ങി. ഹേയ് ,കുഴപ്പം ഒന്നും ഇല്ല. ജസ്റ്റ് ഫ്രണ്ട് റ്റയർ ഒന്നു കഴുകാൻ ഓടയിൽ ഇറക്കി ഇട്ടതാ എന്ന മട്ടിൽ അതിൽ വന്ന അങ്കിൾ എന്നെ നോക്കി. എന്റെ ശരീരം കണ്ടിട്ട് ഇവൻ പൊരാ എന്ന് തൊന്നിയത് കൊണ്ടാവണം, പുള്ളിക്ക് ഒരു മൈൻഡ് ഇല്ല. ഞാൻ അകപ്പാടെ ആ വണ്ടി ഒന്ന് നോക്കി. അത്രക്കു പുതിയത് അല്ല. പക്ഷെ അതിൽ വന്ന ആളുകൾ മലയാളികൾ ആണെന്ന് മനസ്സിൽ ആയി. എങ്ങനെ എന്നല്ലെ! അതിലെ സീറ്റിൽ കമ്പനിക്കാര് ഇട്ടിരിക്കുന്ന പ്ലാസ്റ്റിക്ക് കവർ എല്ലാ മലയാളികളേയും പോലെ അദ്ധേഹവും എടുത്ത് മാറ്റിയിട്ട് ഇല്ലായിരുന്നു!!
അന്നേരമേക്കും രണ്ട് മൂന്ന് ലോറിക്കാർ എത്തി. അവർ ആ വണ്ടി എടുത്ത് പൊക്കുന്ന നേരം കൊണ്ട് ഞാൻ അവിടുന്ന് മുങ്ങി. അങ്ങനെ വീണ്ടും രാവിലെ വന്ന വഴി തിരിച്ച് വിട്ടു....
അങ്ങനെ trip meterൽ 450 തികയാർ ആയപ്പോഴേക്കും ഞാൻ വീടണഞ്ഞു. ഞാൻ വന്നതിന്റെ സന്തോഷം ആടിതിമിർക്കുന്ന പോലെ പുറത്ത് വീണ്ടും മഴ തകർത്ത് പെയ്യാൻ തുടങ്ങി...

No comments:
Post a Comment
Note: Only a member of this blog may post a comment.