Ind disable ബ്ലോഗര്‍ സൂത്രം മെനു ബാര്‍

30 August 2010

ഭാഗ്യപരീക്ഷണം


ഇന്ന് കേരളത്തിൽ നടക്കുന്ന ആഡംഭരപൂർണ്ണമായ ആഘോഷം കല്യാണം തന്നെ. ദിവസം കഴിയുന്തോറും അതിന്റെ ആഡംഭരം കൂടുന്നതല്ലാതെ കുറയുന്നില്ല. തങ്ങളുടെ ആസ്തിയും അഹങ്കാരവും സ്വർണ്ണത്തിൽ കൂടിയും അല്ലാതെയും പ്രകടിപ്പിക്കുന്ന ഒരു ചടങ്ങ് തന്നെ, ഈ കല്യാണ ആഘോഷം.
കഴിഞ്ഞ കാലഘട്ടത്തിൽ നിന്ന് കല്യാണത്തിന്‌ എന്താണ്‌ കുറവു് വന്നിരിക്കുന്നതു് എന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കല്യാണത്തലേന്ന് “നാളെ വിവാഹിതർ ആകുന്നു” എന്ന് പറഞ്ഞ് പത്രത്തിൽ കൊടുക്കുന്ന വരന്റെയും വധുവിന്റെയും ഫോട്ടോ ചേർത്ത് ഉള്ള പരസ്യത്തിന്‌ വലിയ ഒരു ഇടിവു തന്നെ സംഭവിച്ചിരിക്കുന്നു. പണ്ട് എണ്ണിയാൽ ഒടുങ്ങാത്ത അത്ര പരസ്യം വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ എണ്ണാൻ പറ്റാത്ത അത്രെയും ആയിട്ടു് അതു് ചുരുങ്ങിയിരിക്കുന്നു.
നിശ്ചയമായും അത് അധികചിലവിൽ എഴുതി തള്ളിയത് അല്ല. വരന്റെയും വധുവിന്റെയും വളരെ പ്രശസ്തമായ നല്ല ഭൂതകാലം അറിയാവുന്ന ആരെങ്കിലും കല്യാണം മുടക്കേണ്ട എന്ന് വെച്ചിട്ട് തന്നെ ആണ്‌ കാരണവന്മാർ അത് ഇപ്പോൾ കൊടുക്കാത്തത്.
അല്ലെങ്കിൽ, ഇത് വായിക്കുന്ന ആർക്കെങ്കിലും ധൈര്യം ഉണ്ടോ ഇങ്ങനെ ഒരു പരസ്യം കൊടുക്കാൻ.? എന്തായാലും എനിക്ക് അങ്ങനെ ഒരു ധൈര്യം ഇല്ല.. എന്തിനാ വെറുതെ ഒരു ഭാഗ്യപരീക്ഷണം...!!!

17 August 2010

പുതുവൽസരാശംസകൾ..

ഇന്ന് ചിങ്ങം ഒന്ന്.. സന്തോഷവും, സമൃദ്ദിയും, സമാധാനവും നിറഞ്ഞ പുതുവൽസരാശംസകൾ..










05 August 2010

തൈലം...

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും, പുതിയ ആയുർവേദം എന്ന്. പുതിയതും പഴയതും ആയ ആയുർവേദം ഉണ്ടോ? ഉണ്ടെന്നാണ്‌ എന്റെ അറിവ്. കാരണം വർഷങ്ങൾക്ക് മുൻപ് ഇല്ലാത്ത എന്തൊക്കെ മരുന്നുകൾ ആണ്‌ ഇപ്പോൾ ആയുർവേദത്തിൽ ഉള്ളത്.
പുതിയ ആയുർവേദത്തിൽ ഉള്ള ഏറ്റവും വലിയ കണ്ടുപിടുത്തം ഏതെന്നാൽ, നമ്മുടെ ആയുർവേദാചാര്യന്മാർക്ക് പോലും പിടി ഇല്ലാത്ത കുറേ തൈലങ്ങൾ ആണ്‌. മുടിക്ക് കറുപ്പ് നിറം നൾകുന്നത്, മുടിക്കു നീളം നൾകുന്നത്, വയറ്‌ കുറക്കാൻ ഉള്ളത്, വയറ്‌ കൂട്ടാൻ ഉള്ളത്, നീളം വെയ്ക്കാൻ ഉള്ളത്, അങ്ങനെ എന്തിനും ഏതിനും ഉള്ള കുറെ തൈലങ്ങൾ അല്ലേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം!!!!?
ഇതൊക്കെ ഒരു തുടക്കം മാത്രം. ശരിക്കും ഉള്ള യുദ്ധം വരാൻ ഇരിക്കുന്നതേ ഉള്ളൂ!!!

03 August 2010

കരിമരുന്ന്


ഈ കഴിഞ്ഞ ഞായർ.. ഉച്ച സമയം. തുണികഴുകൽ മഹാമഹം കാരണം ഉണ്ടായ ക്ഷീണത്താൽ ഒന്ന് മയങ്ങിയേക്കാം എന്ന് വെച്ചു. തല ചായിച്ച് കിടന്ന് സ്വപ്നവഴികൾ തേടവേ, കുംഭകർണ മയക്കത്തെ തന്നെ തോല്പ്പിക്കുന്ന എന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തി കൊണ്ട് ഒരു ഭീകര ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്നു കണ്ണുമിഴിച്ചു. മഴക്ക് മുൻപ് ഉള്ള ഇടി വെട്ടിയത് ആണോ!? ആവോ..!
ഉറക്കത്തിൽ എന്റെ ഹോർമോൺസ് പ്രോപ്പർ ആയിട്ട് വർക്ക് ചെയ്യാത്ത കാരണം ഞാൻ അന്വേഷണത്തിന്‌ മുതിരാതെ വീണ്ടും കട്ടിലിൽ തല ചായിച്ചു. അതാ വീണ്ടും പഴയപോലെ വേറൊന്ന്!!!ഞാൻ ഞെട്ടി എണീറ്റു. അന്തരീക്ഷത്തിൽ ആകെ ഒരു കരിമരുന്നു മണം....
മണിയടിച്ച് കൊണ്ട് ഫയർഫോർസ് എൻജിൻ പാഞ്ഞ് പോകുന്നു. എന്റെ തലയിലും ചുവപ്പ് വെളിച്ചം കറങ്ങുന്നു. അതേ!എന്തോ അപകടം സംഭവിച്ചിരിക്കുന്നു. അടുത്ത് കിടന്ന മൊബൈൽ ചിലക്കുന്നു. സ്‌ക്രീനിൽ അബുദബി ഉള്ള എന്റെ ഒരു സുഹൃത്തിന്റെ നമ്പർ. എടുത്ത് കാതിൽ വെച്ചതും എന്റെ വീടിന്റെ അടുത്ത് നടന്ന സംഭവം അവൻ എന്നോടു പറഞ്ഞ് കേൾപ്പിച്ചു. അതേ!രാജന്റെ പടക്ക പുരക്ക് തീ പിടിച്ചത് ആണ്‌. ഞാൻ technologyക്ക് ഒരു സലാം പറഞ്ഞ് കൊണ്ട് ചാടി എണീറ്റു.
സംഭവ സ്ഥലം ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഭീകരം ആയിരുന്നു. ആകെ പുകമയം. ആളുകൾ പാഞ്ഞ് നടക്കുന്നു, ഫയർഫോർസ് വെള്ളം ചീറ്റുന്നു, പോലീസ് വരുന്നു...
ദിവസവും വൈകുന്നേരം highwayൽ നാട്ടാരുടെ തല നോക്കാൻ നില്ക്കുന്ന എല്ലാ മഹാന്മാരും ആ കൂട്ടത്തിൽ ഉണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ കാണിച്ച അവരുടെ മഹാമനസ്കത ഞാൻ നമിക്കുണ്ടെങ്കിലും, ഇങ്ങനെ ഒരു അനധികൃത പടക്കപുര ഇവിടെ പ്രവർത്തിച്ചത് ഞങ്ങൾ അറിഞ്ഞതേ ഇല്ലെല്ലോ എന്ന മട്ടിൽ ഉള്ള പ്രതികരണങ്ങളും ഏമാന്മാരിൽ നിന്ന് ഉണ്ടായി.
3മരണവും 4പേർക്ക് പരിക്കും പറ്റിയതു ആണ്‌ ഇത് വരെ ഉള്ള വിവരം.
ജനവാസകേന്ദ്രത്തിൽ ഇങ്ങനെ ഒരു പടക്കശാല പ്രവർത്തിച്ചിരുന്ന കാര്യം ഇതിന്‌ മുൻപ് പോലീസിന്‌ നാട്ടുകാർ വിവരം നല്കിയത് ആണ്‌. പക്ഷേ പണതിന്‌ മീതെ പരുന്ത്‌ മാത്രം അല്ല പോലീസും പറക്കില്ലെല്ലോ!!!!?